സഭാ തര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രി ഇടപെടുന്നു. ഓര്‍ത്തഡോക്‌സ് - യാക്കോബായ നേതൃത്വങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തുമെന്ന് മിസ്സോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. 

ക്രിസ്തുമസിന് ശേഷമുള്ള അടുത്ത ആഴ്ചയില്‍ മൂന്ന് സീനിയര്‍ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തുമെന്നും പി.എസ്. ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു. 

സംസ്ഥാനത്ത് നേരിടേണ്ടി വരുന്ന വിവേചനങ്ങളെപ്പറ്റി ക്രിസ്തീയ സഭകള്‍ നല്‍കിയ പരാതിയുടെ പുറത്താണ് പ്രധാനമന്ത്രിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.