രാജ്യത്തെ സൗജന്യ കോവിഡ് വാക്‌സിനേഷന്‍ തുടരുമെന്ന് പ്രധാനമന്ത്രി. ഗ്രാമപ്രദേശങ്ങളില്‍ കോവിഡ് വ്യാപിക്കുന്നതായും അദൃശ്യനായ ശത്രുവിനെതിരേ എല്ലാവരും ഒരുമിച്ച് പോരാടണമെന്നും പ്രധാനമന്ത്രി. പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയുടെ എട്ടാം ​ഗഡു വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യത്തെ എല്ലാവരും ഒറ്റക്കെട്ടാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഈ യുദ്ധത്തിൽ തോൽക്കില്ല. ഉറ്റവരെ നഷ്ടപ്പെട്ട ജനങ്ങളുടെ വേദന മനസിലാക്കുന്നു. ​ഗ്രാമങ്ങളിലേക്ക് പടരുമ്പോഴും കോവിഡ് നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്തു.  കോവിഡ് മരുന്നുകളും മറ്റും കരിഞ്ചന്തയിൽ വിൽക്കുന്നവർക്കെതിരെ സംസ്ഥാനങ്ങൾ നടപടിയെടുക്കണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു.