തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച പത്തനംതിട്ടയിൽ. പ്രമാടം സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കുന്ന വേദിയിൽ അദ്ദേഹം മുന്നണി പ്രവർത്തകരോട് സംസാരിക്കും. പരിപാടിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്ന് ബി ജെ പി നേതൃത്വം അവകാശപ്പെട്ടു.