ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള ഇടപെടല്‍. സംസ്ഥാനങ്ങള്‍ക്കിടയിലുള്ള ഓക്‌സിജന്‍ വിതരണം കൃത്യമായി മുന്നോട്ട് കൊണ്ടുപോകാനുള്ള നടപടികളാണ് പ്രധാനമന്ത്രി സ്വീകരിക്കുന്നത്. ഓക്‌സിജന്‍ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് ജനങ്ങള്‍ മരിക്കേണ്ടി വന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍. 

ഡെല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യതയില്‍ വന്‍കുറവാണ് അനുഭവപ്പെടുന്നത്. പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ ക്ഷാമവും നിലനില്‍ക്കുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി ഡെല്‍ഹിയില്‍ ഉന്നതതല യോഗം വിളിച്ച് ഓക്‌സിജന്‍ ലഭ്യതയെക്കുറിച്ച് ചര്‍ച്ച നടത്തിയിരിക്കുന്നത്.