വാരണാസിയില്‍ വാക്സിന്‍ കുത്തിവെച്ചവരുമായി പ്രധാനമന്ത്രി ഇന്ന് ആശയ വിനിമയം നടത്തും. ഉച്ചക്ക് 1.15-ന് വീഡിയോ കോണ്‍ഫെറന്‍സിലൂടെ ആണ് ആശയ വിനിമയം. രാജ്യത്ത് ഇത് വരെ പത്ത് ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ കുത്തിവച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ അനുഭവങ്ങള്‍ അറിയാനാണ് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫെറന്‍സിലൂടെ ആശയ വിനിമയം നടത്തുക. വാക്‌സിന്‍ സ്വീകരിച്ചവരുടെ പോസിറ്റീവായ അനുഭവങ്ങള്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാന്‍ പ്രചോദനമാകുമെന്നാണ് വിലയിരുത്തല്‍.
വാക്‌സിന്‍ സംബന്ധിച്ച ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് മീഡിയ കാമ്പെയിന്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു