അയോധ്യ: രാമക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാംപ് പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി.
ഭൂമിപൂജയ്ക്ക് ശേഷം 40 കിലോ ഗ്രാം തൂക്കമുള്ള വെള്ളിശില സമർപ്പിച്ചാണ് ശിലാന്യാസം നടത്തിയത്. രാജ്യത്തിന്റെ മുഴുവൻ പ്രതിനിധിയെന്ന നിലയിൽ രാജ്യത്തിന്റെ സർവൈശ്വര്യങ്ങൾക്കും വേണ്ടിയാണ് ഈ ക്ഷേത്രനിർമാണത്തിന് തുടക്കം കുറിയ്ക്കുന്നതെന്ന് ചടങ്ങിൽ മോദി പറഞ്ഞു.