ദീപാവലി സൈനികര്‍ക്കൊപ്പം ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈനികരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ചൈനയെയും പാകിസ്താനെയും പ്രധാനമന്ത്രി വിമര്‍ശിച്ചു.
ജയ്‌സല്‍മീര്‍ അതിര്‍ത്തിയിലുള്ള ലോംഗേവാലാ പോസ്റ്റിലായിരുന്നു ദീപാവലി ആഘോഷങ്ങള്‍. ചിലരുടെ അധിനിവേശം ലോകത്ത് അസ്വസ്ഥത പടര്‍ത്തുന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
അതേസമയം, രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ സൈനികരെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.