രാജ്യത്തെ ആദ്യ ഡ്രൈവര്‍ ഇല്ല മെട്രോ ട്രയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. 2025 ഓടെ രാജ്യത്തെ 25 നഗരങ്ങളിലേക്ക് മെട്രോ സര്‍വ്വീസുകള്‍ വ്യാപിപ്പിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. എയര്‍പോര്‍ട്ട് എക്സ്പ്രസ് ലൈനില്‍ യാത്ര ചെയ്യുന്നതിനായി ദേശീയ കോമണ്‍ മൊബിലിറ്റി കാര്‍ഡും പ്രധാനമന്ത്രി പുറത്തിറക്കി.

ഡല്‍ഹി മെട്രോയിലെ മജന്ത ലൈനിലാണ് ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. നഗരവികസനത്തിന് ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ ഗുണം ചെയ്യുമെന്ന് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

രാജ്യത്തെ വിവിധ മേഖലകളുടെ പ്രാദേശിക താത്പര്യങ്ങളും പശ്ചാത്തല സൗകര്യങ്ങളും കണക്കിലെടുത്ത ആര്‍.ആര്‍.ടി.എസ്, ലൈറ്റ് മെട്രോ, മെട്രോ നിയോ, വാട്ടര്‍ മെട്രോ എന്നിവ പ്രോത്സാഹിക്കുമെന്നും വണ്‍ നേഷന്‍ വണ്‍ മൊബിലിറ്റി കാര്‍ഡ് എന്നതാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.