തമിഴ്നാട്ടിൽ പ്ലസ് ടു പരീക്ഷകൾ റദ്ദ് ചെയ്തു. കോവിഡ് സാഹചര്യം പരി​ഗണിച്ചാണ് സർക്കാർ തീരുമാനം. ദേശീയതലത്തിലെ  എല്ലാ പ്രവേശന പരീക്ഷകളും റദ്ദാക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു. മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് പരീക്ഷകൾ നടത്തേണ്ടെന്ന് തമിഴ്നാട് സർക്കാർ തീരുമാനമെടുത്തത്. വിദ്യാർത്ഥികൾ, രക്ഷഇതാക്കൾ, വിദ്യാഭ്യാസ വിദ​ഗ്ധർ, ആരോ​ഗ്യ വിദ​ഗ്ധർ എന്നിവരുമായി സർക്കാർ പ്രതിനിധികൾ കൂടിയാലോചനകൾ നടത്തി. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പരീക്ഷ ഒഴിവാക്കുകയാണ് ഉചിതമെന്ന് പൊതു അഭിപ്രായം ഉയർന്നതോടെ ഈ തീരുമാനം എടുക്കുകയായിരുന്നു.