അടുക്കളത്തോട്ടത്തിന് വേണ്ട സ്ഥലമില്ലെന്ന് പറയുന്നവര്‍ക്ക് കൃഷിക്കായി ഒരു മികച്ച മാതൃക കാണിച്ചുതരികയാണ് ആലപ്പുഴക്കാരന്‍ സുജിത് സ്വാമിനി കര്‍ത്തല്‍. വീടിനടുത്ത് കായലോ തോടോ ഉണ്ടെങ്കില്‍ പ്ലോട്ടിങ് രീതിയിലൂടെ മികച്ച വിളവ് നേടാമെന്നതാണ് സുജിത്തിന്റെ അനുഭവം.

ബംഗ്ലാദേശില്‍ പ്രചാരത്തിലുള്ള ഫ്‌ളോട്ടിങ് അഗ്രിക്കള്‍ച്ചര്‍ രീതിയാണ് വെള്ളത്തിലെ കൃഷിക്കായി സുജിത്ത് ഉപയോഗിച്ചത്. കുറഞ്ഞ ചിലവില്‍ ഒഴുകുന്ന കൃഷിത്തോട്ടം എങ്ങനെ ഉണ്ടാക്കാമെന്ന് വിശദമാക്കുകയാണ് സുജിത്ത്