കൊച്ചി: കടലിനെ ചവറ്റു കൊട്ടയായി മാത്രം കാണുന്ന മനുഷ്യർ ഈ കാഴ്ചകൾ കാണണം. ദിവസങ്ങൾ നീണ്ടു നിന്ന ശക്തമായ കടലേറ്റത്തിനു പിന്നാലെ ഫോർട്ട് കൊച്ചി തീരത്തടിഞ്ഞത് ടൺ കണക്കിനു പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. മനുഷ്യർ കടലിലേക്ക് തള്ളിയ മാലിന്യങ്ങളത്രയും കടൽ തിരികെ തീരത്തേക്ക് എത്തിച്ചിരിക്കുകയാണ്.