വടക്കന്‍ കേരളത്തിലെ ഏറ്റവും വലിയ ഓക്‌സിജന്‍ ടാങ്ക് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സംഭാവന ചെയ്ത് വ്യവസായ ഗ്രൂപ്പ്. കോഴിക്കോട് പി.കെ. സ്റ്റീല്‍ ഗ്രൂപ്പ് ആണ് കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ഫാക്ടറിയിലെ ഓക്‌സിജന്‍ സിലിണ്ടര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്കായി നല്‍കിയത്. 

കോവിഡ് വ്യാപനവും ഓക്‌സിജന്റെ ആവശ്യവും കൂടുന്നത് കണ്ടാണ് 13000 ലിറ്റര്‍ ഓക്‌സിജന്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഏറ്റവും വലിയ ഓക്‌സിജന്‍ ടാങ്ക് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് നല്‍കാന്‍ പി.കെ. സ്റ്റീല്‍ തീരുമാനിച്ചത്.