പി.കെ. ശശിയെ ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന സി.പി.എം. പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 

2018 ഒക്ടോബറിലാണ് ഡി.വൈ.എഫ്.ഐ. നേതാവിന്റെ പരാതിയെ തുടര്‍ന്ന് പി.കെ. ശശിയെ ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. 

സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എല്‍.ഡി.എഫ്. കണ്‍വീനര്‍ കൂടിയായ എ. വിജയരാഘവന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.