യു.ഡി.എഫ്. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സംഭവിച്ച കുറവുകൾ നികത്താനായില്ലെന്നും പി.ജെ. ജോസഫ്. കോൺ​ഗ്രസ് പാർട്ടി ഒരു വിലയിരുത്തൽ നടത്തേണ്ടതുണ്ട്. കുറവുകൾ നികത്തി എല്ലാവരെയും മുന്നോട്ടു കൊണ്ടുപോവുകയാണ് വേണ്ടത്.

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന കെട്ടുറപ്പ് ഇത്തവണ ഉണ്ടായില്ല. ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി പ്രവർത്തിച്ചിട്ടില്ല എന്നതാണ് അടിസ്ഥാനമായി പറയാനുള്ളതെന്നും പി.ജെ. ജോസഫ് പറയുന്നു.