കാറ്റാടി മരങ്ങളാല്‍ സമ്പന്നമായിരുന്നു കോഴിക്കോട് കടപ്പുറം. നിരവധി സിനിമകള്‍ക്ക് ലൊക്കേഷനുമായി. ഇന്ന് മരങ്ങള്‍ പേരിനു മാത്രമാണുള്ളത്. കാറ്റാടി മരങ്ങള്‍ക്കിടയിലൂടെ ഓടി കളിച്ച ബാല്യമുണ്ടായിരുന്നു ഇവിടുത്തുകാര്‍ക്ക്.

ഓരോ വര്‍ഷം കഴിയുന്തോറും കടല്‍ കയറി കയറി വന്നു. ആളുകള്‍ കൂടി കൂടി വന്നു. കണ്ട് കണ്ട് കടല് വലുതായി. ബീച്ചിലേക്ക് ആളുകളുടെ ഒഴുക്കില്ലാത്ത ദിസങ്ങളെ ഇല്ലല്ലോ. കാറ്റാടി മരങ്ങള്‍ അങ്ങനെ ഇല്ലാതെയായി. ബീച്ചിന്റെ പരിസരത്ത് താമസിക്കുന്നവര്‍ക്കൊക്കെ എന്ത് നല്ല ഓര്‍മ്മകളുണ്ടെന്നോ പഴയ കാലത്തെകുറിച്ച്.