നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വോട്ടുകച്ചവടം നടന്നുവെന്ന ആരോപണവുമായി ‌പിണറായി വിജയൻ. വോട്ടെണ്ണുന്ന ദിവസം വരെ യു.ഡി.എഫിനുണ്ടായിരുന്ന ആത്മവിശ്വാസത്തിന് പിന്നിൽ ഈ കച്ചടവമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

ബി.ജെ.പി വോട്ട് ചോർച്ച അക്കമിട്ട് നിരത്തിയാണ് പിണറായി വിജയൻ ആരോപണം ഉന്നയിച്ചത്. പത്തോളം സീറ്റുകളിൽ വോട്ട് മറിച്ചതിന്റെ ഭാഗമായി യു.ഡി.എഫിന് ജയിക്കാനായി. അതില്ലായിരുന്നുവെങ്കിൽ യു.ഡി.എഫിന്റെ പതനം ഇതിനേക്കാളും വലുതാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.