തിരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരില്‍ ഏറ്റവും ജനപ്രീതി പിണറായി വിജയന്. അസം, കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ നടത്തിയ സര്‍വ്വേയുടേതാണ് ഫലം. ഐ.എ.എന്‍.എസ്. - സീവോട്ടര്‍ സര്‍വ്വേയിലാണ് കേരള മുഖ്യമന്ത്രി മുന്നിലെത്തിയത്. കേരളത്തില്‍ 72.92%, പശ്ചിമ ബംഗാളില്‍ 57.5%, അസമില്‍ 58.27% ജനങ്ങള്‍ക്ക് അവരുടെ സര്‍ക്കാരുകളില്‍ പ്രീതിയുണ്ട്. 

കേരളത്തിലെ 53.08% ആളുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രകടനത്തില്‍ സംതൃപ്തരാണ്. കേരള സര്‍ക്കാരിന്റെ പ്രകടനത്തില്‍ ആകെ 76.52% ആളുകള്‍ സംതൃപ്തര്‍. കേരളത്തില്‍ 45.35% പേര്‍ വളരെയധികം സംതൃപ്തരാണ്. 42.87% പേര്‍ ഒരു പരിധിവരെ സംതൃപ്തര്‍. കേരള സര്‍ക്കാരിന്റെ പ്രകടനത്തില്‍ 11.7% പേര്‍ തൃപ്തരല്ലെന്നും സര്‍വ്വേയില്‍ പറയുന്നു.