പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ 20ാം തീയതിക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്യും. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. പതിനേഴാം തീയതി എല്‍.ഡി.എഫ് യോഗം ചേരും. പതിനെട്ടാം തീയതി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചേരും.