സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്റെ നിര്‍ദ്ദേശപ്രകാരമാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പൊട്ടിച്ചിരിച്ചുകൊണ്ട് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍.

'അതുശരി, അപ്പോള്‍ ജ്യോത്സ്യനില്‍ വിശ്വാസമുള്ള ആളായി ഞാന്‍ മാറി അല്ലേ. രണ്ടും നിങ്ങളുടെ (മാധ്യമങ്ങളുടെ) ആള്‍ക്കാര്‍ തന്നെ പറയും'  - അദ്ദേഹം പറഞ്ഞു.

സത്യപ്രതിജ്ഞ വൈകുന്നത് ജ്യോത്സ്യന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തകാര്യം വാര്‍ത്താ സമ്മേളനത്തിനിടെ ചൂണ്ടിക്കാട്ടിയപ്പോള്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.