അസാധാരണ നടപടിക്ക് കാരണം അസാധാരണ സാഹചര്യം

ബുധനാഴ്ച മന്ത്രിസഭാ യോഗത്തില്‍ നിന്ന് സി.പി.ഐയുടെ നാല് മന്ത്രിമാര്‍ വിട്ടുനിന്നത് അസാധാരണ സാഹചര്യം ഉടലെടുത്തത് മൂലമെന്ന് സി.പി.ഐ. മുഖപത്രമായ ജനയുഗത്തിന്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച പ്രത്യേക മുഖപ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സി.പി.ഐ മന്ത്രിമാരുടെ നടപടി അസാധാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് അസാധാരണ നടപടിക്ക് കാരണം അസാധാരാണ സാഹചര്യമെന്ന് സി.പി.ഐ നയം വ്യക്തമാക്കിയത്. തങ്ങളുടെ നടപടി അസാധാരണമാണെന്ന ഉത്തമബോധ്യത്തോടെയാണ് സി.പി.ഐ മന്ത്രിമാരും അവരെ നയിക്കുന്ന പാര്‍ട്ടിയും അതിന് മുതിര്‍ന്നത്. അസാധാരണമായ സാഹചര്യമാണ് അസാധാരണമായ നടപടിക്ക് സി.പി.ഐയെ നിര്‍ബന്ധിതമാക്കിയതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented