രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രിമാരായി ആരെല്ലാം ചുമതലയേൽക്കും എന്നത് സംബന്ധിച്ച് ചർച്ച സജീവമായി. കേരളാ കോൺ​ഗ്രസ് എം, എൻ.സി.പി, ജനതാദൾ, കേരളാ കോൺ​ഗ്രസ് ബി, ജനാധിപത്യ കേരളാ കോൺ​ഗ്രസ്, ഐ.എൻ.എൽ എന്നീ പാർട്ടികളുമായി സി.പി.എം ചർച്ച നടത്തും. 

കേരളാ കോൺ​ഗ്രസ് മാണി വിഭാ​ഗം രണ്ട് മന്ത്രിസ്ഥാനമാണ് ആവശ്യപ്പെട്ടിട്ടുള്ളതെങ്കിലും ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പും നൽകാനാണ് സാധ്യത. എൻ.സി.പി ജനതാദൾ കക്ഷികൾക്ക് ഓരോ മന്ത്രി സ്ഥാനം ലഭിക്കും. ആന്റണി രാജുവിനും ഗണേഷ് കുമാറിനും മന്ത്രിസ്ഥാനം ലഭിക്കാനാണ് സാധ്യത. കോൺ​ഗ്രസ് എസിന് ഇത്തവണ മന്ത്രിസ്ഥാനം ഉണ്ടാവില്ല.