കോവിഡ് ബാധിച്ച് ചികിത്സയിലായ മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യ നില തൃപ്തികരമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍. പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സയുടെ മേല്‍നോട്ടം. ആരോഗ്യമന്ത്രി കെ.കെ ശൈലജയടക്കമുള്ളവര്‍ ഉച്ചയോടെ മെഡിക്കല്‍ കോളേജിലെത്തിലെത്തും. ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.

 മുഖ്യമന്ത്രിയുടെ മകള്‍ വീണ, മരുമകന്‍ മുഹമ്മദ് റിയാസ്,പേരമകന്‍  എന്നിവരും  കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഭാര്യ കമല നിരീക്ഷണത്തിലുമാണ്. ഇവരും മെഡിക്കല്‍ കോളേജിലുണ്ട്. 

 കോവിഡ് പോസിറ്റീവ് ആയതോടെ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ മാറി നില്‍ക്കാനും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഫെയ്സ്ബൂക്കിലൂടെ ആവശ്യപ്പെട്ടിരുന്നു.