കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇനി പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദത്തിന് ഇടയാക്കിയ കാര്യങ്ങളൊന്നും താന്‍ പറഞ്ഞതല്ല, ഒരു മാധ്യമം കൊടുത്തതാണ് എന്ന് കെ. സുധാകരന്‍ പറഞ്ഞു. അദ്ദേഹം പറയാത്ത ഒരു കാര്യത്തെപ്പറ്റി വീണ്ടും എന്തെങ്കിലും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഏകാധിപതിയാണെന്ന വിമര്‍ശത്തെപ്പറ്റി കേരള ജനത തീരുമാനിക്കട്ടെ എന്നും മുഖ്യമന്ത്രി. ജനങ്ങള്‍ എന്താണോ തീരുമാനിച്ചത് അതനുസരിച്ചുള്ള പദവിയില്‍ നില്‍ക്കുകയാണല്ലോ. മുമ്പ് പാര്‍ട്ടി പ്രവര്‍ത്തകന്‍ മാത്രമായിരുന്നു. ആ സമയത്തെ വിമര്‍ശവും ഇപ്പോഴത്തെ വിമര്‍ശവും തമ്മില്‍ വ്യത്യാസമുണ്ട്. ജനങ്ങളുടെ വിലയിരുത്തല്‍ കഴിഞ്ഞശേഷം നില്‍ക്കുകയാണ് ഇപ്പോള്‍ താന്‍.