പിണറായി വിജയന് ഒത്ത എതിരാളി എന്ന നിലയ്ക്കാണോ കെപിസിസി അധ്യക്ഷസ്ഥാനത്ത് കെ.സുധാകരനെ അവതരിപ്പിച്ചതെന്ന ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടറിയാൻ പോകുന്ന പൂരമാണ്, ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി. സുധാകരനെ കൊണ്ടുവന്നത് കോൺ​ഗ്രസിന് ​ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് ആ പാർട്ടി ​ഗുണം ചെയ്യും എന്നുകണ്ടുകൊണ്ട് സ്വീകരിക്കുന്ന നടപടിയിൽ അഭിപ്രായം പറയാൻ താനില്ലെന്നും പിണറായി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.