വിഖ്യാത ചിത്രകാരന്‍ പാബ്ലോ പിക്കാസോയുടെ 11 കലാസൃഷ്ടികള്‍ യു.എസിലെ ലാസ് വേഗസില്‍ സംഘടിപ്പിച്ച ലേലത്തില്‍ വിറ്റു. വില്‍പ്പന നടന്നത് 824 കോടി രൂപയ്ക്കാണ്. അതായത്, ഏകദേശം 11 കോടി യു.എസ്. ഡോളറിന്.  

പിക്കാസോയുടെ ഒമ്പതുചിത്രങ്ങളും രണ്ടു മണ്‍പാത്രങ്ങളും അടങ്ങുന്നതാണ് ശേഖരം. എം.ജി.എം. റിസോര്‍ട്ട്‌സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കലാസൃഷ്ടികള്‍. ലേലത്തിലൂടെ ലഭിച്ച തുക  കലാസൃഷ്ടികളുടെ ശേഖരം വിപുലീകരിക്കാന്‍ ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.