മോൻസൺ മാവുങ്കലിന്റെ ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്ത്. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനും ലാലി വിൻസന്റിനുമൊപ്പമുള്ള മോൻസന്റെ ചിത്രം പുറത്തുവന്നു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസണും ചിത്രത്തിലുണ്ട്. കേസിലെ പരാതിക്കാർ മോൻസണിന്റെ ഉന്നതബന്ധത്തെ കുറിച്ച് നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. 

തനിക്ക് മൂന്നുവർഷത്തോളമായി മോൻസൺ മാവുങ്കലിനെ അറിയാമെന്ന് ജിജി തോംസൺ വ്യക്തമാക്കി. 1999 മുതൽ മോൻസൺ മാവുങ്കലിനെ അറിയാമെന്ന് ലാലി വിൻസന്റും പറഞ്ഞു. കെ. സുധാകരന് മോൻസണുമായുള്ള ബന്ധത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ലാലി