കോഴിക്കോട് രാമനാട്ടുകരയിൽ ലഹരി സംഘങ്ങളുടെ തമ്മിൽത്തല്ല് പകർത്തിയ ഫോട്ടോഗ്രാഫർക്ക് മർദ്ദനം. അനീഷ് കുമാർ എന്ന ഫോട്ടോ​ഗ്രാഫർക്കാണ് മർദനമേറ്റത്. രാമനാട്ടുകര സഹകരണ ബാങ്കിനോടും ചെമ്പൻ ബിൽഡിങ്ങിനോടും ചേർന്നുള്ള സ്ഥലത്തായിരുന്നു സംഘട്ടനം നടന്നത്.

 ദൃശ്യങ്ങൾ പകർത്തുന്നത് കണ്ടതോടെ സംഘങ്ങൾ അനീഷ് കുമാറിന് നേരെ തിരിഞ്ഞു. സ്റ്റുഡിയോ ആക്രമിച്ച ശേഷമായിരുന്നു അനീഷ് കുമാറിനെ മർദ്ദിച്ചത്. സ്റ്റുഡിയോയിലുണ്ടായിരുന്ന കമ്പ്യൂട്ടർ മോണിട്ടറും വസ്തുവകകളും നശിപ്പിച്ചു. അനീഷിന്റെ കാലിന് പൊട്ടലുണ്ട്. ഫറോക്ക് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.