ഇടുക്കി, പെട്ടിമുടി ദുരന്തബാധിതര്‍ക്ക് നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ താക്കോല്‍ കൈമാറി. എട്ട് കുടുംബങ്ങള്‍ക്കാണ് കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ പുനഃരധിവാസം ഒരുക്കിയിരിക്കുന്നത്. അഞ്ച് സെന്റ് വീതം ഭൂമിയിലാണ് വീടുകള്‍ ഒരുക്കിയിരിക്കുന്നത്. കെ.ഡി.എച്ച്.പി. കമ്പനിയാണ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 

നവംബര്‍ ഒന്നിനായിരുന്നു കുടുംബങ്ങള്‍ക്ക് ഭൂമിയുടെ പട്ടയം നല്‍കിയതും വീടുകള്‍ക്കായുള്ള തറക്കല്ലിട്ടതും. വീടുകളുടെ താക്കോല്‍ കൈമാറ്റം കൂടി നടന്നതോടുകൂടി പെട്ടിമുടി ദുരന്തത്തിന്റെ ഇരയായവര്‍ക്കെല്ലാം നഷ്ടപരിഹാരത്തുകയും പുനരധിവാസവും നല്‍കിക്കഴിഞ്ഞതായി മന്ത്രി എം.എം. മണി പറഞ്ഞു.