ന്യൂഡല്‍ഹി: മദ്യത്തിന് 70 ശതമാനം  അധിക നികുതി ഏര്‍പ്പെടുത്തിയതിനു പിന്നാലെ ഡല്‍ഹിയില്‍ ഇന്ധനവിലയിലും വര്‍ധന.  സര്‍ക്കാര്‍, മൂല്യവര്‍ധിത നികുതി (വാറ്റ്) ഉയര്‍ത്തിയതിനെത്തുടര്‍ന്ന്  പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു. പെട്രോളിന് 1.67 രൂപയും ഡീസലിന് 7.10 രൂപയുമാണ് വര്‍ധിച്ചത്. 

ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന് ഇപ്പോള്‍ ലിറ്ററിന് 71.26 രൂപയാണ് വില. മുമ്പ് 69.59 രൂപയായിരുന്നു. ഡിസല്‍ വില  69.39 രൂപയായും ഉയര്‍ന്നു. പെട്രോളിന്റെ മൂല്യവര്‍ധിത നികുതി 27 ശതമാനത്തില്‍ നിന്ന് 30 ശതമാനമായാണ് ഉയര്‍ത്തിയത്. ഡീസലിന്റെ നികുതി ഏതാണ്ട് ഇരട്ടിയോളം ഉയര്‍ത്തി. നേരത്തെ 16. 75 ശതമാനമായിരുന്ന ഇത് 30 ശതമാനമായാണ് ഉയര്‍ത്തിയത്.

ഡല്‍ഹിയില്‍ മദ്യത്തിന് 70 ശതമാനം നികുതി കൂട്ടി