കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ യഥാക്രമം അഞ്ച് രൂപയും 10 രൂപയും വീതം കുറച്ചതിന് പിന്നാലെ സംസ്ഥാനത്ത്  പെട്രോളിന് ആറ് രൂപ 57 പൈസയും ഡീസലിന് 12 രൂപ 37 പൈസയും കുറഞ്ഞു. 


ബി.ജെ.പി. ഭരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളിലും വാറ്റ് നികുതിയും കുറച്ചിട്ടുണ്ട്. യു.പി, കർണാടക, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഗോവ, അസം ത്രിപുര, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ചത്.