സംസ്ഥാനത്ത് പെട്രോൾവില 100 കടന്നു. ഒരു ലിറ്റർ പെട്രോളിന് 26 പൈസയും ഡീസലിന് 8 പൈസയും ആണ് ഇന്ന്  കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 99.80 രൂപയും കൊച്ചിയിൽ 97.98 രൂപയുമാണ് ഇന്നത്തെ വില. പാറശാലയിൽ പെട്രോൾ ലിറ്ററിന് 100 രൂപ 04 പൈസയായി. ഡീസലിന് തിരുവനന്തപുരത്ത് ലിറ്ററിന് 95.62 രൂപയും കൊച്ചിയിൽ 94.79 രൂപയുമാണ് ഇന്നത്തെ വില. 22 ദിവസത്തിനിടെ 12ാം തവണയാണ് ഇന്ധനവില കൂടിയത്.