തുടര്‍ച്ചയായി പത്താം ദിവസവും പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു. ഒരു ലിറ്റര്‍ ഡീസലിന് 54 പൈസയും പെട്രോളിന് 47 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. പത്തു ദിവസത്തിനിടെ പെട്രോളിന് വര്‍ധിച്ചിരിക്കുന്നത് അഞ്ചുരൂപ 48 പൈസയാണ്. ഡീസലീന് അഞ്ചു രൂപ 51 പൈസയാണ് വര്‍ധിച്ചിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ഇതിനോടകം വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.