കൊച്ചി: രാജ്യത്ത് തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 59 പൈസയും ഡീസലിന് 55 പൈസയും വര്‍ധിച്ചു.

രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വില ഏറിയും കുറഞ്ഞും നില്‍ക്കുകയാണ്. എണ്ണ കമ്പനികള്‍ ക്രൂഡോയില്‍ വില കുറയ്ക്കാന്‍ തയ്യാറാവുന്നില്ല . സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറയ്ക്കുന്നില്ല ഇതു കൊണ്ടാണ് ഇന്ധന വില വര്‍ദ്ധിക്കുന്നത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടാനാണ് സാധ്യത