കൊച്ചി: പെട്രോള്‍ ഡീസല്‍ വില ഇന്നും കൂടി. ഡീസല്‍ ലിറ്ററിന് 57 പൈസയും പെട്രോള്‍ ലിറ്ററിന് 55 പൈസയുമാണ് കൂടിയത്.തുടര്‍ച്ചയായ 11 ദിവസമാണ് ഇന്ധന വില കൂടുന്നത്. ഈ സാഹചര്യത്തില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ ഈ ആഴ്ച അവസാനത്തോടെ പെട്രോളിന് 80 രൂപ എന്ന നിലയിലേയ്ക്ക് എത്താന്‍ ഏറെ താമസം ഉണ്ടാകില്ല.

 എണ്ണക്കമ്പനികള്‍ക്കാണ് വിലനിയന്ത്രണ അധികാരം ഉള്ളത്. തങ്ങള്‍ നേരിടുന്ന നഷ്ടം പരിഹരിക്കുന്നതിനായി എണ്ണക്കമ്പനികള്‍ വിലവര്‍ധിപ്പിക്കുകയാണ്. ജൂണ്‍ ഏഴാം തിയതിക്ക് മുമ്പ് 100 ലിറ്റര്‍ പെട്രോള്‍ അടിച്ചിരുന്നയാള്‍ക്ക് ഇപ്പോള്‍ അധികമായി മുടക്കേണ്ടിവരുന്നത് 600 രൂപയാണ്.