തുടര്‍ച്ചയായി 16ാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 56 പൈസയുമാണ് കൂട്ടിയത്. പല ജില്ലകളിലും പെട്രോളിന്റെ വില 80 രൂപ കടന്നിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 7 മുതലാണ് പെട്രോളിന്റെയും ഡീസലിന്റെയും വില എണ്ണ കമ്പനികള്‍ കൂട്ടി തുടങ്ങിയത്. ഒരോ ദിവസവും ശരാശരി 50 പൈസയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.