കൊച്ചി: ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച ജൂണ്‍മാസം ഏഴാം തിയതി മുതല്‍ ഇന്നലെ വരെയുള്ള പതിനാല് ദിവസം കൊണ്ട് ഡീസല്‍ ലിറ്ററിന് കൂടിയത് 7 രൂപ 86 പൈസയും പെട്രോളിന് കൂടിയത് ഏഴ് രൂപ 65 പൈസയുമാണ്.

 ഇന്ധനവില കത്തിക്കയറുമ്പോഴും നിയന്ത്രിക്കാന്‍ നടപടിയെടുക്കാതെ കേന്ദ്രസര്‍ക്കാര്‍. നേരത്തെ കൂട്ടിയ എക്സൈസ് തീരുവ കുറച്ചാല്‍ വിലയില്‍ ആശ്വാസം കിട്ടും. വില ഉയര്‍ത്തി ലാഭം കാണിക്കാനാണ് എണ്ണക്കമ്പനികളുടെയും ശ്രമം.