കോഴിക്കോട് ഫറോക്കില്‍ റെയില്‍വേ ജീവനക്കാര്‍ക്ക് നേരെ പെട്രോള്‍ ബോംബ് ആക്രമണം. ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍നിന്ന് 200 മീറ്റര്‍ അകലെയാണ് സംഭവം. റെയില്‍വേ ട്രാക്കില്‍ ജോലി ചെയ്തുകൊണ്ടിരുന്ന 6 തൊഴിലാളികള്‍ക്കു നേരെയാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. ജീവനക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണ്.

ട്രാക്കില്‍ കയറി ആളുകള്‍ മദ്യപിക്കുന്നതും ലഹരിമരുന്ന്‌ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍ പെട്ട ജീവനക്കാര്‍ ഇവരെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷവുമായി എത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് സംഘത്തില്‍ പെട്ട മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ പ്രശ്നത്തിന്റെ ബാക്കിയാണ് ഇന്ന് നടന്ന ബോംബാക്രമണമെന്നാണ് വിലയിരുത്തല്‍.