ഇന്ധന വിലയിൽ വീണ്ടും വർധന. പെട്രോൾ വില 25 പൈസയും ഡീസൽ വില 27 പൈസയും കൂടി. കൊച്ചിയിൽ പെട്രോൾ വില 84.35 രൂപയും ഡീസൽ വില 78.45 രൂപയുമായി.

തിരുവനന്തപുരത്ത് വില ഇതിലും കൂടും. കോഴിക്കോടും ഇന്ധനവിലയില്‍ വ്യത്യാസമുണ്ടായിട്ടുണ്ട്. നഗരങ്ങളും വിവിധ കമ്പനികളും മാറുന്നതിന് അനുസരിച്ച് വിലയിൽ നേരിയ മാറ്റമുണ്ടാകും. 

ഇറക്കുമതി ചുങ്കം, ക്രൂഡ് ഓയില്‍ വില എന്നീ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിര്‍ണ്ണയിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലും ഇന്ധനവിലയില്‍ നേരിയ വര്‍ധന വരുത്തിയിരുന്നു.