ഓമനമൃ​ഗങ്ങളെ വിൽക്കുന്ന കടയിൽ നിന്നും പേർഷ്യൻ പൂച്ചയെ മോഷ്ടിച്ച് കള്ളന്മാർ. കോഴിക്കോട് പൂക്കാടുള്ള പാൻഡോറ പെറ്റ് മാളിലാണ് മോഷണം നടന്നത്. 12,000 രൂപ വില വരും പൂച്ചയ്ക്ക്. പുലർച്ചെ മൂന്ന് മണിക്കായിരുന്നു മോഷണം. സി.സി ടി.വി ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു. 

കോഴിക്കോട് ഭാ​ഗത്തുനിന്ന് ബൈക്കിലെത്തിയ മൂന്ന് ചെറുപ്പക്കാരിൽ രണ്ടുപേർ കട കുത്തിത്തുറന്ന് അകത്തുകയറി. ഒരാൾ പുറത്ത് കാവൽ നിന്നു. കാഷ് കൗണ്ടറിൽ നിന്ന് 4000 രൂപയും മോഷ്ടാക്കളെടുത്തിട്ടുണ്ട്. ഷോപ്പിന്റെ മൂന്നാംനിലയിലാണ് ഓമനമൃ​ഗങ്ങളും പക്ഷികളുമുള്ളത്. ഇവിടെവരെ കയറി കൊണ്ടുപോകാൻ പറ്റുന്നതെന്ത് എന്ന് കള്ളന്മാർ നോക്കുന്നുണ്ട്. ഒടുവിലാണ് പൂച്ചയെ മോഷ്ടിച്ചത്.

കുത്തിത്തുറന്നതിൽ വാതിലിന് കേടുപാടുകൾ പറ്റിയതടക്കം 30,000 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. പരാതിയിൽ കൊയിലാണ്ടി പോലീസ് കേസെടുത്തു.