യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം സംബന്ധിച്ച് അന്വേഷിക്കാനായി സി.ബി.ഐ സംഘം ഇന്ന് പെരിയയിലെത്തും.

തിരുവനന്തപുരം യൂണിറ്റിലെ ഡി.വൈ.എസ്പി. ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയും ശക്തികളെയും സംബന്ധിച്ചാകും സി.ബി.ഐയുടെ അന്വേഷണം.

എന്നാൽ തുടക്കം മുതൽ സി.ബി.ഐയോട് കാണിച്ചു തുടരുന്ന നിസ്സഹരണം സർക്കാർ ഇപ്പോഴും തുടരുകയാണ്. ക്യാമ്പ് ഓഫീസടക്കം ആവശ്യപ്പെട്ട സൗകര്യങ്ങളൊന്നും സംസ്ഥാന സർക്കാർ അന്വേഷണ ഏജൻസിക്ക് അനുവദിച്ചിട്ടില്ല.