മലപ്പുറം പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ കൊലപാതകം നടന്ന വീട്ടില്‍ പ്രതി വിനീഷിനെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. വീടിനുള്ളില്‍ കടന്നത് അടുക്കളവാതില്‍ വഴിയാണെന്നും കുത്താനുള്ള കത്തി എടുത്തത് ഇവിടെ നിന്നാണെന്നും പ്രതി വെളിപ്പെടുത്തി.

കൊലപാതകം നടത്തി കടന്നുകളയുമ്പോള്‍ വിനീഷ് ഉപേക്ഷിച്ച ചെരുപ്പും പോലീസ് കണ്ടെത്തി. ഏകദേശം മൂന്നുമണിക്കൂറിനോട് അടുക്കുന്ന തെളിവെടുപ്പ് ഇപ്പോഴും തുടരുകയാണ്. അതേസമയം, പരിക്കേറ്റ ദൃശ്യയുടെ സഹോദരിയെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യും.