മൂവാറ്റുപുഴ ആറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ ഡോ. ജയശ്രീ അറിയിച്ചു. ക്രമീകരിച്ച രീതിയിലാണ് വെള്ളം കടന്നുവരിക എന്നതുകൊണ്ടുതന്നെ 2018-ല്‍ ഉണ്ടായതുപോലെ വെള്ളത്തിന്റെ ഭീകരമായ കുത്തൊഴുക്ക് ഉണ്ടാവില്ല എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് കളക്ടര്‍ പറഞ്ഞു.