വ്യക്തി ആരാധാന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതിയല്ലെന്ന് സിപിഎം പി.ബി അംഗം എംഎ ബേബി. ചിലര്‍ നാടിന്റെ നേതൃത്വത്തിലേക്ക് വരുമ്പോള്‍ ജനം നെഞ്ചിലേറ്റാറുണ്ട്. എ.കെ.ജിയും ഇം.എം.എസുമെല്ലാം ഈ തരത്തില്‍ ഉയര്‍ന്നുവന്നവരാണ്. പിണറായിയുടെ ചിത്രവും അത്തരത്തില്‍ ഉപയോഗിക്കുന്നുണ്ട്. അത് പ്രത്യേക നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്യുന്നതല്ല. മുഖ്യമന്ത്രി എന്ന നിലയില്‍ ഏറെ സംഭാവന ചെയ്ത പിണറായിയെ  ജനം നെഞ്ചിലേറ്റുന്നത് സ്വാഭാവികം. അത് പാര്‍ട്ടി നിര്‍ദേശപ്രകാരമല്ല എന്നും എം.എ. ബേബി.