പ്രവാസികളെ നാട്ടിലെത്താന്‍ ഒരു വിമാനത്തിലെ മുഴുവന്‍ ടിക്കറ്റും സ്‌പോണ്‍സര്‍ ചെയ്യാനൊരുങ്ങി പെന്റാ മേനക ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍. പേര് രജിസ്റ്റര്‍ ചെയ്തിട്ടും ടിക്കറ്റിന് പണമില്ലാത്തതു മൂലം തിരികെ വരാന്‍ കഴിയാത്തവര്‍ക്കാകും മുന്‍ഗണന.
ദുബായ്-കൊച്ചി ഫ്ലൈറ്റാണ് ഇവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാരിനെയും അബുദാബിയിലെ ഇന്ത്യന്‍ അമ്പാസഡറെയും ബന്ധപ്പെട്ടു കഴിഞ്ഞെന്നും അനുമതിയ്ക്കായി കാത്തിരിക്കുകയാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.