കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ കെ.എസ്.ഇ.ബിയിലും പ്രതിസന്ധി

സാമ്പത്തിക നഷ്ടം കാരണം കെ.എസ്.ഇ.ബി. പെന്‍ഷന്‍ ഫണ്ടും അവതാളത്തില്‍. ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ചെയര്‍മാന്റെ കത്ത് മാതൃഭൂമി ന്യൂസിന് ലഭിച്ചു. പെന്‍ഷന്‍ ട്രസ്റ്റ് രൂപീകരിച്ചുവെങ്കിലും ബോര്‍ഡിന്റെ വിഹിതം നിക്ഷേപിക്കാന്‍ കഴിയുന്നില്ല. 2013 ല്‍ കമ്പനിയാക്കിയ വൈദ്യുതി ബോര്‍ഡില്‍ സാമ്പത്തിക അച്ചടക്കമില്ലാത്തതിന്റെ തെളിവാണ് പുതിയ ചെയര്‍മാന്‍ എന്‍.എസ്.പിള്ളയുടെ തുറന്നു പറച്ചില്‍. സഞ്ചിത നഷ്ടം 1877 കോടി രൂപയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാല്‍ സഹകരിക്കണമെന്ന് ജീവനക്കാരുടെ പ്രതിനിധികളോട് ചെയര്‍മാന് പറയേണ്ടി വന്നിരിക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.