ഇരുപതിനായിരത്തിൽപ്പരം ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്ന് പി.സി ജോർജ്. പരാജയത്തെക്കുറിച്ച് പഠിക്കാതെ പറയാൻ കഴിയില്ല. തന്റെ കാര്യമൊഴിച്ച് ബാക്കിയെല്ലാവരുടെയും കാര്യം പറഞ്ഞത് ശരിയായി. ജോസ് കെ മാണിയുടെ പക്വതയില്ലായ്മയാണ് പ്രശ്നമായത്.  പിണറായി വിജയന്റെ 99-100ലേക്കുള്ള പോക്ക് പ്രതീക്ഷിച്ചില്ല. എല്‍ഡിഎഫിന് 70 സീറ്റും യുഡിഎഫിന് 68 സീറ്റും കിട്ടുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ യുഡിഎഫ് ഇത്രയും ഗതികേടിലാണെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ലെന്നും യുഡിഎഫ് പിരിച്ചു വിടുന്നതാണ് നല്ലതെന്നും പി.സി. ജോര്‍ജ്.