പി.സി.ജോര്‍ജ് എംഎല്‍എയ്ക്ക് സഭയുടെ ശാസന. പീഡനത്തിനിരയായ കന്യാസ്ത്രീക്ക് എതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് വിമര്‍ശം. എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട സ്ത്രീ കന്യാസ്ത്രീയല്ലെന്നും, അതുകൊണ്ട് കന്യാസ്ത്രീ പ്രയോഗം സഭാനടപടികളില്‍ നിന്ന് നീക്കംചെയ്യണമെന്നുമുള്ള പിസി ജോര്‍ജിന്റെ ആവശ്യത്തിന് കന്യാസ്ത്രീയാണെങ്കിലും അല്ലെങ്കിലും സ്ത്രീകളോടുള്ള പെരുമാറ്റവുമായി ബന്ധപ്പെട്ടാണ് സമിതിയുടെ നിര്‍ദേശമെന്നും അത് അംഗീകരിക്കുകയാണ് വേണ്ടതെന്നുമായിരുന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ നിര്‍ദേശം.