ഓണ്‍ലൈന്‍ പണം തട്ടിപ്പിന്റെ പല വഴികള്‍ തേടുകയാണ് തട്ടിപ്പ് വീരന്മാര്‍. എസ്.എം.എസ്. മുതല്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസ് വരെ തട്ടിപ്പിനായി ഉപയോഗിക്കുന്നു. തട്ടിപ്പിന്റെ ഏറ്റവും പുതിയ മുഖമാണ് പേടിഎം വഴി പണം അക്കൗണ്ടില്‍ കയറിയെന്നും ലിങ്കില്‍ ക്ലിക്ക് ചെയ്യാനും ആവശ്യപ്പെട്ടുള്ള എസ്.എം.എസ്. അയക്കല്‍. അറിയാതെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പണം പോവുകയും ചെയ്യും. തട്ടിപ്പ് സജീവമായതോടെ ജാഗ്രതാ നിര്‍ദേശവുമായി പോലീസും രംഗത്തെത്തിയിട്ടുണ്ട്. സ്റ്റാറ്റസിലൂടെ പണം സമ്പാദിക്കാം എന്ന ഓണ്‍ലൈന്‍ തട്ടിപ്പിന് ശേഷമുള്ള പുതിയ ഐറ്റമാണ് എസ്.എം.എസ്.