തിരുവനന്തപുരം: കേരളാ അതിര്‍ത്തിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. കരുനാഗപ്പള്ളി സ്വദേശി താഹയാണ് മരിച്ചത്. ആംബുലൻസ് ഇഞ്ചിവില ചെക്ക് പോസ്റ്റിൽ കേരളം പോലീസ് തടഞ്ഞുയെന്നാണ് പരാതി. രോഗിയെ തിരിച്ചു കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു എന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു.

എന്നാൽ മതിയായ രേഖകളില്ലാതെയാണ് ആംബുലൻസ് എത്തിയതെന്നാണ് കേരള പോലീസിന്റെ വിശദീകരണം. മാത്രമല്ല ആംബുലൻസിൽ അഞ്ചുപേരോളം ഉണ്ടായിരുന്നത് സംശയത്തിന് ഇടയാക്കിയെന്ന് പോലീസ് പറഞ്ഞു.