കാനറാ ബാങ്ക് തട്ടിപ്പ് കേസില്‍ വന്‍ വഴിത്തിരിവ്. തട്ടിയെടുത്ത എട്ട് കോടിയോളം രൂപ അക്കൗണ്ടില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച് പരിശോധന നടത്തിയപ്പോള്‍ വിജീഷ് വര്‍ഗീസിന്റെ ബാങ്ക് അക്കൗണ്ട് കാലിയാണെന്നാണ് ഇപ്പോള്‍ പോലീസ് കണ്ടെത്തിയത്. ഇതാണ് ഇപ്പോള്‍ പോലീസിനെ വലയ്ക്കുന്നത്. 

സ്വന്തം പേരില്‍ മൂന്ന് അക്കൗണ്ടുകള്‍, ഭാര്യയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകള്‍ എന്നിവ കൂടാതെ മാതാവ്, ഭാര്യാപിതാവ് എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് വിജീഷ് വര്‍ഗീസ് വന്‍ തുക നിക്ഷേപിച്ചത്. ആറര കോടി രൂപ ഈ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് ഓഡിറ്റില്‍ കണ്ടെത്തിയത്. 

എന്നാല്‍ ഈ അക്കൗണ്ടുകളിലൊന്നും ഇപ്പോള്‍ കാര്യമായ പണമൊന്നും അവശേഷിക്കുന്നില്ല. ചിലതില്‍ മിനിമം ബാലന്‍സ് മാത്രമാണുള്ളത്. ചിലത് കാലിയാണ്.